ഇനി ഏകാധിപത്യ ഭരണം വരില്ല: ഗീലാനി

single-img
20 January 2012

ലാഹോര്‍: പാക്കിസ്ഥാനില്‍ വീണ്ടും ഏകാധിപത്യ ഭരണത്തിനു സാധ്യതയില്ലെന്നു പ്രധാനമന്ത്രി ഗീലാനി. ലാഹോറിലെ യൂണിവേഴ്‌സിറ്റിയില്‍ ബിരുദദാനച്ചടങ്ങിനെത്തിയ ഗീലാനി റിപ്പോര്‍ട്ടര്‍മാരോടു സംസാരിക്കുകയായിരുന്നു.

ഏറെ വര്‍ഷങ്ങള്‍ അധികാരം കൈയാളിയിട്ടും രാജ്യത്തെ അഴിമതി അവസാനിപ്പിക്കുന്നതിന് കാര്യമായി ഒന്നും ചെയ്യാനാവാത്തവരാണ് ഏകാധിപതികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനിലേക്കു മടങ്ങാനുള്ള മുഷാറഫിന്റെ പദ്ധതിയെക്കുറിച്ചു പരോക്ഷമായി പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. അവര്‍ക്ക് ഇനി ചാന്‍സില്ലെന്ന് ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു-ഗീലാനി പറഞ്ഞു. നാറ്റോ ആക്രമണത്തെത്തുടര്‍ന്ന് യുഎസുമായുള്ള ബന്ധം പുനരവലോകനം ചെയ്യുന്നതിനെ ഗീലാനി ന്യായീകരിച്ചു. എല്ലാ സ്ഥാപനങ്ങളും ഭരണഘടനാനുസൃതം പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.