ഇമെയിൽ വിവാദം സാമുദായിക സംഘര്‍ഷമുണ്ടാക്കാൻ:മുഖ്യമന്ത്രി

single-img
18 January 2012

ഒരു മതത്തിൽ പെട്ടവരുടെ മാത്രം ഇ-മെയിൽ വിലാസങ്ങൾ പരിശോധിച്ചതായി വന്ന വാർത്ത നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.ഇതുപോലുള്ള വാര്‍ത്തകളുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ മിതത്വം പാലിക്കണമെന്നും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കരുതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

നിരീക്ഷണത്തിലുള്ള ഒരാളില്‍ നിന്ന്‌ ലഭിച്ച വിവരങ്ങളാണ്‌ പോലീസ്‌ പരിശോധിച്ചത്‌ . 268 പേരുടെ വിവരങ്ങളാണ്‌ പോലീസ്‌ അന്വേഷിച്ചത്‌ . എന്നാല്‍ പത്രം പുറത്തുവിട്ടത്‌ 257 പേരുകളാണ്‌. ഇതര മതസ്‌ഥരുടെ പേരുകള്‍ വാര്‍ത്തയില്‍ നിന്ന്‌ ഒഴിവാക്കി. ഇങ്ങനെ പേരുകള്‍ ഒഴിവാക്കിയത്‌ ബോധപൂര്‍വമാണ്‌ . ആരുടെയും പാസ്‌വേര്‍ഡുകള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ലിസ്റ്റ് പ്രസിദ്ധീകരിച്ച പത്രം പല പേരുകളും ഒഴിവാക്കിയിട്ടുണ്ട്.സാമുദായികസൌഹൃദം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു ചിലപേരുകൾ ഒഴുവാക്കിയത്.സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ മാധ്യമങ്ങൾ നിയന്ത്രണം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചേരിതിരുവുണ്ടാക്കാനുള്ള ചിലരുടെ ശ്രമങ്ങളെ പ്രതിപക്ഷനേതാവ് ഏറ്റ്പിടിച്ചത് തന്നെ വേദനിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.