ഏക ബ്രാന്ഡ് റീട്ടെയില് രംഗത്ത് നൂറ് ശതമാനം വിദേശ നിക്ഷേപമാകാം

single-img
11 January 2012

ഇന്ത്യയില്‍ ഒറ്റബ്രാന്റ് റീട്ടെയില്‍ രംഗത്ത് 100 വിദേശ നിക്ഷേപം അനുവദിച്ചു. സര്‍ക്കാര്‍ ഇതു സംബന്ധിച്ച് വാണിജ്യ മന്ത്രാലയത്തിനു കീഴിലെ വ്യ്‌വസായ നയ പ്രോത്സാഹന വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. അഡിഡാസ്, ലൂയി വ്യൂട്ടണ്‍, ടൊയോട്ട, ഫെന്‍ഡി, നികെ തുടങ്ങിയ കമ്പനികള്‍ക്ക് ഇനി പൂര്‍ണ ഉടമസ്ഥതയില്‍ ഇന്ത്യയില്‍ ചില്ലറ വ്യാപാരത്തിന് അവസരം നല്‍കുന്നതാണ് സര്‍ക്കാര്‍ വിജ്ഞാപനം. ഇന്ത്യക്കാരായ വ്യവസായ പങ്കാളികളെ ഒഴിവാക്കി സ്ഥാപനം പൂര്‍ണമായി ഏറ്റെടുക്കാന്‍ വിജ്ഞാപനം വിദേശ കമ്പനിക്ക് അവസരം നല്‍കും.ഒറ്റബ്രാന്‍ഡില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം 100 ശതമാനമാക്കി ഉയര്‍ത്തി വാണിജ്യ മന്ത്രാലയത്തിന് കീഴിലെ വ്യവസായ നയ പ്രോല്‍സാഹന വകുപ്പാണ് വിജ്ഞാപനം ഇറക്കിയത്.