ന്യൂസിലന്‍ഡ് തീരത്ത് രണ്ടായി പിളര്‍ന്ന കപ്പല്‍ കടലില്‍ മുങ്ങുന്നു

single-img
9 January 2012

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ കൊടുങ്കാറ്റില്‍ രണ്ടായി പിളര്‍ന്ന എണ്ണക്കപ്പല്‍ കടലില്‍ മുങ്ങുന്നു. മൂന്നു മാസം മുന്‍പ് പവിഴപ്പുറ്റില്‍ ഇടിച്ച് ഉറച്ചുപോയ എണ്ണക്കപ്പല്‍ റെനെ, കഴിഞ്ഞദിവസമാണ് കൊടുങ്കാറ്റില്‍പ്പെട്ട് രണ്ടായി പിളര്‍ന്നത്. കടലില്‍ മുങ്ങാന്‍ തുടങ്ങിയ കപ്പലിന്റെ കുറച്ചുഭാഗം മാത്രമാണ് ഇപ്പോള്‍ ഉപരിതലത്തില്‍ കാണാന്‍ കഴിയുന്നത്.

ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള കപ്പലാണ് റെനെ. ടോറങ്കയില്‍ ഒക്‌ടോബര്‍ അഞ്ചിനാണ് എണ്ണക്കപ്പല്‍ പവിഴപ്പുറ്റില്‍ ഇടിച്ചുനിന്നത്. നൂറുകണക്കിനു ടണ്‍ എണ്ണ കടലില്‍ പടര്‍ന്നതിനെ തുടര്‍ന്ന് 20,000 കടല്‍പ്പക്ഷികള്‍ ചത്തു. 1,100 ടണ്‍ എണ്ണ കപ്പലില്‍ നിന്ന് നീക്കിയിരുന്നു. 100 ടണ്‍ എണ്ണ ഇപ്പോഴും കപ്പിലുണ്ട്. കപ്പലില്‍ നിന്നുള്ള എണ്ണചോര്‍ച്ച രൂക്ഷമായാതാണ് റിപ്പോര്‍ട്ട്. അതേസമയം, പൂര്‍ണമായും കടലില്‍ മുങ്ങിക്കഴിഞ്ഞാല്‍ കപ്പലില്‍ അവശേഷിക്കുന്ന കണ്‌ടെയ്‌നറുകള്‍ വീണ്‌ടെടുക്കാനുള്ള ദൗത്യം കൂടുതല്‍ ദുഷ്‌കരമാകും. 150ഓളം കണ്‌ടെയ്‌നറുകളില്‍ പാല്‍പ്പൊടിയും മറ്റുമാണുള്ളത്. ഇവ കടലിലേയ്ക്കു ഒഴുകാന്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.