കറന്‍സി, നാണയ വ്യാജന്‍മാരെ തടയാന്‍ സംവിധാനം വരുന്നു

single-img
8 January 2012

ദേവാസ്(മധ്യപ്രദേശ്): കറന്‍സി, നാണയ രംഗത്ത് വ്യാജന്‍മാരെ തടയുന്നതിനുള്ള സുരക്ഷാസംവിധാനങ്ങള്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണെന്നു ധനമന്ത്രി പ്രണാബ് മുഖര്‍ജി. ഇതിനായുള്ള പരിഷ്‌കാരങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ആസൂത്രണം ചെയ്തുവരികയായിരുന്നു.

ഈ സംവിധാനങ്ങള്‍ നിലവില്‍ വരുന്നതോടെ കറന്‍സി, നാണയ രംഗത്ത് വ്യാജന്‍മാരെ ചെറുക്കാന്‍ കഴിയും. ദേവാസില്‍ സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ പുതിയ ബാങ്ക് നോട്ട് പ്രിന്റിംഗ് ലൈന്‍ കമ്മീഷന്‍ ചെയ്യുകയായിരുന്നു അദ്ദേഹം.