ടെസ്റ്റില്‍ ഇന്ത്യക്കു രണ്ടാം സ്ഥാനം നഷ്ടമാകും

single-img
8 January 2012

ദുബായ്: ഓസീസിനെതിരായ ടെസ്റ്റ് പരമ്പര സമനിലയിലായാലും ഇന്ത്യക്കു റാങ്കിംഗിലെ രണ്ടാം സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത. ഇന്ത്യക്കു പകരം ദക്ഷിണാഫ്രിക്കയാകും രണ്ടാം സ്ഥാനത്തെത്തും. രണ്ടു മത്സരങ്ങള്‍ ശേഷിക്കേ നിലവില്‍ ഇന്ത്യ 2-0ന് ഓസീസിനു പിന്നിലാണ്.

എന്നാല്‍, പരമ്പര സമനിലയില്‍ പിരിഞ്ഞാലും 117 പോയിന്റ് വീതമുള്ള ഇന്ത്യയും ദക്ഷിണാഫ്രിക്കയും രണ്ടാംസ്ഥാനത്തു തുടരാന്‍ സാധ്യതയില്ല, കാരണം റേറ്റിംഗ് കണക്കിലെടുത്താല്‍ ദക്ഷിണാഫ്രിക്കയ്ക്കാണ് മുന്‍തൂക്കം. ഇന്ത്യയെ 3-0 നു പരാജയപ്പെടുത്തുകയാണെങ്കില്‍ 110 പോയിന്റുമായി ഓസീസ് മൂന്നാം സ്ഥാനത്തെത്തും. 3-1 നാണ് ഇന്ത്യന്‍ പരാജയമെങ്കില്‍ ഇന്ത്യക്കു 113 പോയിന്റും ഓസീസിന് 108 പോയിന്റുമാകും.

ബാറ്റ്‌സ്മാന്മാരില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ രണ്ടു സ്ഥാനം നഷ്ടപ്പെടുത്തി ആറാം സ്ഥാനത്തും രാഹുല്‍ ദ്രാവിഡ് നാലു സ്ഥാനം നഷ്ടപ്പെടുത്തി 15-ാം സ്ഥാനത്തുമാണ് ഇപ്പോള്‍. വി.വി.എസ്. ലക്ഷ്മണ്‍ 18-ാം സ്ഥാനത്തും വിരേന്ദര്‍ സെവാഗ് 22-ാം സ്ഥാനത്തുമാണ്. അതേ സമയം ഓസീസ് താരം മൈക്കിള്‍ ക്ലാര്‍ക്ക് തന്റെ കരിയറിലെ മികച്ച മുന്നേറ്റമാണു നടത്തിയത്. അദ്ദേഹം 15 മാസത്തിനിടെ ആദ്യ പത്തില്‍ എത്തി. കന്നി ട്രിപ്പിള്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ 12 സ്ഥാനം മുന്നേറി എട്ടാം സ്ഥാനത്താണ് ക്ലാര്‍ക്ക് ഇപ്പോള്‍.