ഇറാനില്‍ നിന്നു ക്രൂഡ് ഓയില്‍ ഇറക്കുമതി യൂറോപ്യന്‍ യൂണിയന്‍ വിലക്കുന്നു

single-img
4 January 2012

ബ്രസല്‍സ്: ഇറാനില്‍ നിന്നു അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതു നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തത്വത്തില്‍ ധാരണയായി. ക്രൂഡ് ഓയില്‍ ഇറക്കുമതിയ്ക്കു വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം ജനുവരി അവസാനം നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

അടുത്തിടെ ഇറാനെതിരെ കടുത്ത സാമ്പത്തിക ഉപരോധം കൊണ്ടുവന്ന അമേരിക്ക, യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇറാന്റെ വിവാദ ആണവ പരീക്ഷണങ്ങള്‍ക്കു തിരിച്ചടി നല്‍കുകയാണ് നിരോധനത്തിലൂടെ യൂറോപ്യന്‍ യൂണിയന്റെ ലക്ഷ്യം. ഇറാന്റെ പ്രധാന വരുമാന മാര്‍ഗമായ ക്രൂഡ് ഓയില്‍ കയറ്റുമതിയ്ക്കു തടയിട്ട് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ ശ്രമിക്കുന്നത്. അതേസമയം, ഉപരോധം ഇറാന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രത്യാഘാതമുണ്ടാക്കിയിട്ടില്ലെന്നും പാശ്ചാത്യശക്തികളുടെ ഭീഷണി വിലപ്പോവില്ലെന്നില്ലെന്നും ഇറാന്‍ പ്രതികരിച്ചു.