തൃശൂര്‍ അത്താണിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി

28 December 2011
തൃശൂര്‍: തൃശൂര്‍ അത്താണിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി. അഞ്ച് പേര്‍ മരിച്ചതായിട്ടാണ് വിവരം. ചെമ്പന്‍ ദേവസ്യ എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു പടക്ക നിര്‍മാണശാല. സമീപത്തെ മൂന്ന് വീടുകള്‍ കത്തിനശിച്ചതായും റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.