മെല്‍ബണ്‍ ടെസ്റ്റ്: ഇന്ത്യയ്ക്ക് 292 റണ്‍സ് വിജയലക്ഷ്യം

single-img
28 December 2011

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയ്ക്ക് ജയിക്കാന്‍ 292 റണ്‍സ് വേണം. ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് 240 റണ്‍സിന് അവസാനിച്ചു. രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ നാലാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 24/1 എന്ന നിലയിലാണ്. ഏഴ് റണ്‍സ് നേടിയ വീരേന്ദര്‍ സേവാഗിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

എട്ടിന് 179 എന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ ഓസീസിന്റെ മുഴുവന്‍ പ്രതീക്ഷയും മൈക്ക് ഹസിയിലായിരുന്നു. എന്നാല്‍ തലേന്നത്തെ സ്‌കോറിനോട് 10 റണ്‍സ് കൂടി ചേര്‍ത്ത് ഹസി മടങ്ങി. സഹീര്‍ഖാനാണ് വിക്കറ്റ്.

തുടര്‍ന്ന് പത്താം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജെയിംസ് പാറ്റിന്‍സണ്‍- ബെന്‍ ഹില്‍ഫന്‍ഹോസ് സംഖ്യമാണ് ഓസീസിന് നിര്‍ണായക ലീഡ് സമ്മാനിച്ചത്. ഇരുവരും പത്താം വിക്കറ്റില്‍ 43 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 14 റണ്‍സ് നേടിയ ഹില്‍ഫന്‍ഹോസാണ് ഒടുവില്‍ പുറത്തായത്. 37 റണ്‍സോടെ പാറ്റിന്‍സണ്‍ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് നാലും സഹീര്‍ഖാന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.