ഭരണഘടനാഭേദഗതി ബില്‍ തള്ളിയതില്‍ നിരാശയുണ്‌ടെന്ന് പ്രധാനമന്ത്രി

single-img
27 December 2011

ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലും അഴിമതിക്കാരെ ചൂണ്ടിക്കാട്ടുന്ന വരെ സംരക്ഷിക്കുന്ന ബില്ലും ലോക്‌സഭ ശബ്ദ വോട്ടോടെ പാസാക്കിയെങ്കിലും ഭരണ ഘടനാ ഭേദഗതി ബില്‍ തള്ളിയതില്‍ നിരാശയുണ്‌ടെന്ന് പ്രധാനമന്ത്രി.

ലോക്പാലിനു ഭരണഘടനാ ഭേദഗതി നല്‍കുന്ന ബില്ലാണ് തള്ളിയത്. നിര്‍ദിഷ്ട ഭൂരിപക്ഷം ഇല്ലാത്തതിനാലാണു ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കാനാകാത്തത്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനു ഭരണത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടപ്പെട്ടുവെന്ന് ബിജെപി പറഞ്ഞു. ബില്‍ അവതരിപ്പിച്ചപ്പോള്‍ കേവല ഭൂരിപക്ഷം പോലും സര്‍ക്കാരിനു ഉറപ്പിക്കാനായില്ലെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ഇന്നു ബില്ലുകള്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു ചര്‍ച്ച ചെയ്യും.