തെന്മല എര്‍ത്ത് ഡാമില്‍ ചോര്‍ച്ച കണെ്ടത്തി

single-img
14 December 2011

തെന്മല: പരപ്പാര്‍ അണക്കെട്ടിന്റെ ജലസംഭരണിയായ എര്‍ത്ത് ഡാമില്‍ ചോര്‍ച്ച കണെ്ടത്തി. ഡാമിന്റെ നാലിടങ്ങളിലായാണ് ചോര്‍ച്ച കണെ്ടത്തിയത്.

പരപ്പാര്‍ അണക്കെട്ടിനോട് ചേര്‍ന്ന് കുന്നിന്‍ചരുവില്‍ കല്ല് പാകിയാണ് എര്‍ത്ത് ഡാം നിര്‍മിച്ചിരിക്കുന്നത്. വെള്ളം തടഞ്ഞുനിര്‍ത്താനുള്ള കല്‍കെട്ട് ഇളകി അതിലൂടെ വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. പ്രദേശം കാട് മൂടിക്കിടക്കുന്നതിനാല്‍ കെഐപി ഉദ്യോഗസ്ഥരാരും ഇക്കാര്യം അറിഞ്ഞിരുന്നില്ല.

കഴിഞ്ഞദിവസം തൊഴിലുറപ്പ് പദ്ധതിയില്‍പെട്ടവര്‍ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് ചോര്‍ച്ച കണെ്ടത്തിയത്. വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതിനാല്‍ വെള്ളം തടഞ്ഞുനിര്‍ത്താന്‍ ഉപയോഗിച്ചിരുന്ന കല്ല് ഇളകിമാറിയിട്ടുണ്ട്. പള്ളംവെട്ടിയിലെ ഈ ചെറുഡാമിന് 1700 മീറ്റര്‍ ഉയരത്തില്‍ പൂര്‍ണ സംഭരണശേഷിയുണ്ട്. എര്‍ത്ത് ഡാമിന് അപകടമുണ്ടായാല്‍ ആര്‍പിഎല്‍ എസ്റ്റേറ്റിന്റെ ഒരു ഭാഗവും അതിനോടടുത്ത കോളനിയും ലയങ്ങളും ഒലിച്ചുപോകും.