മന്ത്രി ഗണേഷ്‌കുമാറിന്റെ കോഴിക്കോട്ടെ പരിപാടി റദ്ദാക്കി

single-img
29 October 2011

കോഴിക്കോട്: മന്ത്രി ഗണേഷ്‌കുമാറിന്റെ കോഴിക്കോട്ടെ പരിപാടി റദ്ദാക്കി. ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ മന്ത്രി ഇന്ന് കോഴിക്കോട് എത്തേണ്ടതായിരുന്നു. മന്ത്രി എത്തിയാല്‍ തടയുമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം ഇന്നലെ വ്യക്തമാക്കിയിരുന്നു. വി.എസ് വിരുദ്ധ പ്രസ്താവനയുടെ പേരിലുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് പരിപാടി റദ്ദാക്കിയതെന്നാണ് വിവരം.