ടൈറ്റാനിയം: നിയമസഭയില്‍ വീണ്ടും ഭരണ-പ്രതിപക്ഷ തര്‍ക്കം

single-img
27 October 2011

തിരുവനന്തപുരം: ടൈറ്റാനിയം വിഷയം വീണ്ടും നിയമസയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് കാരണമായി. വിഷയത്തില്‍ വി.എസ്. സര്‍ക്കാരിന്റെ കാലത്ത് സിബിഐ അന്വേഷണത്തിന് ഉറച്ച നിലപാടെടുത്തിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഭയില്‍ പറഞ്ഞു.

എന്നാല്‍ ഇതിന് മറുപടി പറഞ്ഞ മുന്‍ വ്യവസായ മന്ത്രി എളമരം കരീം, ഡോ. പുഷ്പവനം കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ടൈറ്റാനിയം പദ്ധതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത് 2009 മധ്യത്തോടെയാണെന്ന് വിശദീകരിച്ചു. ഇതുകൊണ്ടാണ് ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ടൈറ്റാനിയം അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണെ്ടന്ന് പറഞ്ഞ് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ടി.എന്‍.പ്രതാപനാണ് ഉപക്ഷേപത്തിലൂടെ വിഷയം സഭയില്‍ ഉന്നയിച്ചത്.