വോട്ടിനു കോഴ കേസ്: അമര്‍ സിംഗിന് ജാമ്യം

single-img
24 October 2011

ന്യൂഡല്‍ഹി: വോട്ടിനു കോഴ കേസില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ അമര്‍ സിംഗിന് ഡല്‍ഹി ഹൈക്കോടതി ജാമ്യമനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് അമര്‍ സിംഗിന് കോടതി ഉപാധികളോടെ ജാമ്യമനുവദിച്ചത്. ഒരു കോടി രൂപ ബോണ്ടിന്റെയും രണ്ട് ആള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് കോടതി അമര്‍സിംഗിന് ജാമ്യമനുവദിച്ചത്.

നേരത്തെ അമര്‍സിംഗിന്റെ ജാമ്യാപേക്ഷ ഡല്‍ഹിയിലെ തീസ്ഹസാരി കോടതി തള്ളിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് അമര്‍സിംഗ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. അമര്‍ സിംഗിന്റെ ജാമ്യാപേക്ഷയെ ഡല്‍ഹി പോലീസ് എതിര്‍ത്തില്ല.