കെ.എസ്.ഐ.ഇ. – എക്‌സ്‌പോര്‍ട്ട് അവാര്‍ഡ് 2011വിതരണം ചെയ്തു

single-img
20 October 2011

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ കീഴിലുള്ള തിരുവനന്തപുരം, കോഴിക്കോട് എയര്‍ കാര്‍ഗോ കോംപ്ലക്‌സുകള്‍ വഴി കഴിഞ്ഞവര്‍ഷം കൂടുതല്‍ കാര്‍ഗോ കയറ്റുമതി ചെയ്ത എക്‌സ്‌പോര്‍ട്ടര്‍മാര്‍ക്ക് ഇദംപ്രഥമായി അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. 20/10/2011 വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് ബഹുമാനപ്പെട്ട എക്‌സൈസ്, തുറമുഖം & എയര്‍പോര്‍ട്ട്‌സ് വകുപ്പുമന്ത്രി ശ്രീ. കെ. ബാബുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ വച്ച് ബഹുമാനപ്പെട്ട വ്യവസായ വാണിജ്യ വകുപ്പുമന്ത്രി
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി എക്‌സ്‌പോര്‍ട്ടര്‍മാര്‍ക്കുള്ള അവാര്‍ഡുകള്‍ നൽകി. പ്രസ്തുത ചടങ്ങില്‍ ആരാധ്യയായ മേയര്‍ അഡ്വക്കേറ്റ് കെ. ചന്ദ്രിക, എം.പി. ഡോ. ശശി തരൂര്‍, എം.എല്‍.എ. ശ്രീ. കെ. മുരളീധരന്‍, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ. റ്റി. ബാലകൃഷ്ണന്‍, കെ.എസ്.ഐ.ഇ-യുടെ ചെയര്‍മാനും വ്യവസായ വകുപ്പ് ഡയറക്ടറുമായ ശ്രീ. റ്റി. ഒ. സൂരജ്, കെ.എസ്.ഐ.ഇ. മാനേജിംഗ് ഡയറക്ടര്‍ ശ്രീ.ഫെബി വര്‍ഗീസ്, കസ്റ്റംസ് കമ്മീഷണര്‍ ശ്രീ. വിജയകല്‍സി, തിരുവനന്തപുരം എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശ്രീ. ചന്ദ്ര മൗലി, തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് ശ്രീ. ഇ. എം. നജീബ്, എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ശ്രീ. ദില്‍കോശി തുടങ്ങിയവര്‍ പങ്കെടുത്തു.
1973-ല്‍ ഒരു ഹോള്‍ഡിംഗ് കമ്പനി ആയി സ്ഥാപിതമായ കെ.എസ്.ഐ.ഇ. ഇപ്പോള്‍ പ്രധാനമായും തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സുകള്‍ നടത്തി വരുന്നു. ഈ-കോമേഴ്‌സ്ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റിംഗ് /ട്രേഡിംഗ് പ്രവര്‍ത്തനങ്ങള്‍, കേന്ദ്രവാണിജ്യവ കുപ്പിന്‍കീഴിലുള്ള അജഋഉഅയുടെ വെര്‍ച്വല്‍ ഓഫീസ് എന്നീ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കഴിഞ്ഞ വര്‍ഷം കെ.എസ്.ഐ.ഇ.-യുടെ കീഴില്‍ ഒരു പുതിയ യൂണിറ്റായി കേരളാ സോപ്‌സ് പ്രവര്‍ത്തനമാരംഭിക്കുകയും, കളമശ്ശേരിയില്‍ കൈനര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ തുടങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടു്. കൈനര്‍ ഫ്രൈറ്റ് സ്റ്റേഷന്റെ പ്രവര്‍ത്തനം ഡിസംബര്‍ മാസത്തോടെ തുടങ്ങുന്നതായിരിക്കും.

കഴിഞ്ഞ 12 വര്‍ഷങ്ങളായി തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിച്ച് സര്‍ക്കാരിന് ലാഭവിഹിതം നല്‍കി വരുന്ന കെ.എസ്.ഐ.ഇ. 2010-11 സാമ്പത്തിക വര്‍ഷത്തില്‍ 620 ലക്ഷം രൂപ ലാഭമുാക്കിയിട്ടു്. 2011-12 അര്‍ദ്ധവാര്‍ഷികത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ ലാഭത്തില്‍ 30% വര്‍ദ്ധനവ് കൈവരിച്ചിട്ടു്. 2010-11 വര്‍ഷത്തില്‍ തിരുവനന്തപുരം എയര്‍ കാര്‍ഗോ കോംപ്ലക്‌സ് വഴി 27,389 മെട്രിക് ടണ്‍ കാര്‍ഗോയും, കോഴിക്കോട് എയര്‍ കാര്‍ഗോ കോംപ്ലക്‌സ് വഴി 13,694 മെട്രിക് ടണ്‍ കാര്‍ഗോയും കയറ്റുമതി ചെയ്തിട്ടു്. ഇതിന്റെ സിംഹഭാഗവും ഗള്‍ഫ് മേഖലയിലേയ്ക്ക് കയറ്റുമതി ചെയ്ത പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ ആയിരുന്നു. ഇപ്പോള്‍ ദിനംപ്രതി 80 ടണ്ണോളം കാര്‍ഗോ കയറ്റുമതി ചെയ്യുന്ന തിരുവനന്തപുരം എയര്‍ കാര്‍ഗോ ടെര്‍മിനല്‍, ‘പെരിഷബിള്‍ കാര്‍ഗോ’ ഇനത്തില്‍ ദക്ഷിണേന്ത്യയില്‍ ഒന്നാമതായി നില്‍ക്കുന്നു. 2002-ല്‍ വെറും നാലു ടണ്ണോളം കാര്‍ഗോ കൈകാര്യം ചെയ്തിരുന്ന കോഴിക്കോട് കാര്‍ഗോ കോംപ്ലക്‌സില്‍ ഇപ്പോള്‍ ദിനംപ്രതി 40 ടണ്ണോളം കാര്‍ഗോ കൈകാര്യം ചെയ്യുന്നു. തിരുവനന്തപുരത്ത് പുതിയവിമാനത്താവള ടെര്‍മിനല്‍ ചാക്കയില്‍ നിന്നും പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ വെറും 2 മാസം കൊ് കെ.എസ്.ഐ.ഇ. ചാക്ക ഭാഗത്ത് ഒരു പുതിയ എക്‌സ്‌പോര്‍ട്ട് ടെര്‍മിനല്‍ തുടങ്ങുകയും കാര്‍ഗോ ചാക്ക ഭാഗത്തുനിന്നു തന്നെ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കുകയും ചെയ്തത് പ്രശംസനീയമാണ്. കോഴിക്കോട് കാര്‍ഗോ കോംപ്ലക്‌സില്‍  165 ലക്ഷം രൂപ ചെലവാക്കി ഒരു കോള്‍ഡ് സ്റ്റോറേജ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ എടുത്തു വരുന്നു.

കെ.എസ്.ഐ.ഇ.-യുടെ കീഴിലുള്ള കാര്‍ഗോ കോംപ്ലക്‌സുകള്‍ വഴി വരും കാലങ്ങളില്‍ കൂടുതല്‍ കാര്‍ഗോ കയറ്റുമതി ചെയ്യാനുള്ള അവസരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെകീഴിലുള്ള കാര്‍ഗോ കോംപ്ലക്‌സുകള്‍ വഴി കൂടുതല്‍ കയറ്റുമതി നടത്തുന്ന എക്‌സ്‌പോര്‍ട്ടര്‍മാര്‍ക്ക് അവാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇത് കേരളത്തില്‍ നിന്നുമുള്ള കയറ്റുമതിയ്ക്ക് പ്രോത്സാഹജനകമായിരിക്കും എന്നു കമ്പനി മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ഫെബി വര്‍ഗീസ് അറിയിച്ചു.

[scrollGallery id=4 start=28 autoScroll=true thumbsdown=true]