റാങ്കിംഗ്: ഇന്ത്യ നാലാം സ്ഥാനത്തേക്ക്

single-img
18 October 2011

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന റാങ്കിംഗില്‍ നാലാം സ്ഥാനത്തെത്താന്‍ ഇന്ത്യക്ക് ഇനി ഒരു വിജയംകൂടി മതി. അതേസമയം, നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെടും. ഇംഗ്ലണ്ടിനെതിരായ പരമ്പര 5-0ന് ഇന്ത്യ വിജയിക്കുകയും ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ആദ്യ രണ്ടു മത്സരങ്ങള്‍ പരാജയപ്പെടുകയും ചെയ്താല്‍ ഇന്ത്യക്ക് റാങ്കിംഗില്‍ മൂന്നാമതെത്താം. ശ്രീലങ്കയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താന്‍ പിന്നെ രണ്ടു റേറ്റിംഗ് പോയിന്റുകൂടി മതി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം മത്സരം വ്യാഴാഴ്ച മൊഹാലിയില്‍ നടക്കും.

ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ വിരാട് കോഹ്‌ലി വന്‍ നേട്ടമുണ്ടാക്കി. അഞ്ചു സ്ഥാനം മുന്നേറി നാലാം സ്ഥാനത്തെത്തി. ഗൗതം ഗംഭീര്‍ രണ്ടാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയുടെ ഹഷിം ആംലയും എബി ഡിവില്യേഴ്‌സും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലും ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സണ്‍ മൂന്നാമതുമാണ്. ബൗളിംഗില്‍ ഇംഗ്ലണ്ടിന്റെ ഗ്രേയം സ്വാന്‍ ഒന്നാം സ്ഥാനത്തു തുടരുന്നു.