മന്‍മോഹന്‍സിംഗ് ദുര്‍ബലനായ പ്രധാനമന്ത്രി: അഡ്വാനി

single-img
17 October 2011

നാഗ്പൂര്‍: താന്‍ കണ്ടതില്‍ ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രിയാണ് ഡോ. മന്‍മോഹന്‍സിംഗെന്ന് ബിജെപി നേതാവ് എല്‍.കെ. അഡ്വാനി. ചുരുങ്ങിയ എംപിമാരുമായി ഭരണത്തിലെത്തിയ ഐ.കെ. ഗുജ്‌റാള്‍, ചന്ദ്രശേഖര്‍, ദേവഗൗഡ എന്നിവര്‍ മന്‍മോഹന്‍സിംഗിനെക്കാളും മെച്ചപ്പട്ട ഭരണകര്‍ത്താക്കളായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പ്രധാനമന്ത്രിമാര്‍ക്കെല്ലാം ഭരണകാര്യങ്ങളില്‍ ഉറച്ച തീരുമാനം കൈക്കൊള്ളാന്‍ സാധിച്ചിരുന്നു. എന്നാല്‍ മന്‍മോഹന് ഭരണതീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സോണിയഗാന്ധിയുടെ വസതിയായ 10 ജനപഥില്‍ നിന്ന് അറിയിപ്പു ലഭിച്ചാല്‍ മാത്രമേ സാധിക്കൂവെന്നും അഡ്വാനി പറഞ്ഞു.

2009 ല്‍ യുപിഎ അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ 100 ദിവസത്തിനുള്ളില്‍ വിദേശരാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപം തിരികെക്കൊണ്ടുവരുമെന്നും ആറുലക്ഷം ഗ്രാമങ്ങളിലെ കുടിവെള്ളപ്രശ്‌നം, വൈദ്യുതി- അടിസ്ഥാന സാഹചര്യങ്ങളുടെ അപര്യാപ്തത എന്നിവ പരിഹരിക്കുമെന്ന് മന്‍മോഹന്‍സിംഗ് പ്രസ്താവിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണകൂടം രണ്ടുവര്‍ഷമായിട്ടും പ്രഖ്യാപനങ്ങള്‍ ബാക്കിയാക്കി വാഗ്ദാനലംഘനം നടത്തിയിരിക്കുകയാണെന്നും അഡ്വാനി പ്രസ്താവിച്ചു.
ജനചേതനായാത്രയോടനുബന്ധിച്ചു സവോനറില്‍ നടന്ന പൊതുസമ്മേളനം അഭിസംബോധന ചെയ്യവേയാണ് അഡ്വാനി ഇക്കാരം സൂചിപ്പിച്ചത്.