മാരന്‍ സഹോദരന്‍മാരുടെ വീടുകളിൽ സി.ബി.ഐ റെയ്ഡ്

single-img
10 October 2011

ഡി.എം.കെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരന്റെ ചെന്നൈ,ഹൈദ്രാബാദ്,ഡൽഹി വീടുകളിൽ സി.ബി.ഐ റെയ്ഡ്.എയര്‍സെല്‍ മാക്‌സിസ്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ സി.ബി.ഐ മാരൻ സഹോദരന്മാർക്കെതിരെ കേസും എടുത്തിട്ടൂണ്ട്.ഹൈദരാബാദിലെയും വസതികളിലും ഓഫീസുകളിലും സി.ബി.ഐ റെയ്‌ഡ് നടത്തുകയാണ്‌. മാരന്‍ ടെലികോംമന്ത്രിയായിരുന്ന 2004- 07 കാലഘട്ടത്ത്‌ നടന്ന എയര്‍സെല്‍-മാക്‌സിസ്‌ ഇപാടിനെക്കുറിച്ചാണ്‌ സി.ബി.ഐ പരിശോധിക്കുന്നത്‌
മലേഷ്യന്‍ കമ്പനിയായ മാക്സിസിന് 2ജി സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചതിന് കോഴ വാങ്ങിയെന്നാണ് മാരനെതിരായ ആരോപണം. എയര്‍സെല്‍ കമ്പനിയുടെ ഓഹരികള്‍ മാക്സിസിന് വില്‍ക്കാന്‍ പ്രേരിപ്പിക്കുകയും പിന്നീട് മാക്സിസിന് ലൈസന്‍സ് അനുവദിക്കുകയും ചെയ്തുവെന്നാണ് കേസ്.കേന്ദ്ര ടെക്സ്റ്റെയില്‍സ് മന്ത്രിയായിരുന്ന മാരന്‍ എയര്‍സെല്‍ ഇടപാടിലെ അഴിമതി പുറത്തുവന്നതോടെയാണ് രാജിവച്ചത്. എയര്‍സെല്ലിന്റെ ഉടമ ആയിരുന്ന സി ശിവശങ്കരന്‍ 2006-ലാണ് മാരനെതിരെ പരാതി നല്‍കിയത്‌. തന്റെ കമ്പനിക്കു ദയാനിധി മാരന്‍ ലൈസന്‍സ്‌ നല്‍കാതിരുന്നെന്നും തുടര്‍ന്നു താന്‍ ഓഹരികള്‍ മാക്സിസിനു കൈമാറാന്‍ നിര്‍ബന്ധിതനായെന്നും ശിവശങ്കരന്‍ ആരോപിച്ചിരുന്നു. ഓ‍ഹരികള്‍ നിര്‍ബന്ധപൂര്‍വ്വം മാക്സിസ്‌ ഗ്രൂപ്പിന് വിറ്റതു വഴി 549 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണു കണക്കാക്കപ്പെടുന്നത്.
മാക്‌സിസ് ഗ്രൂപ്പിലെ ടി.അനന്ദകൃഷ്ണന്‍, റാല്‍ഫ് മാര്‍ഷല്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇവരുടെ വസതികളിലും റെയ്ഡ് നടക്കുകയാണ്