ദേശീയഗാനത്തില്‍ മാറ്റം : ഹര്‍ജി തള്ളി

single-img
7 October 2011

മുംബൈ: ദേശീയഗാനത്തില്‍ സിന്ധ് എന്ന വാക്കിനുപകരം സിന്ധു ഉപയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ആവശ്യം സുപ്രീംകോടതി നേരത്തേ തള്ളിയിട്ടുള്ളതാണെന്നു ചീഫ് ജസ്റ്റീസ് മോഹിത് ഷാ, ജസ്റ്റീസ് റോഷന്‍ ദാല്‍വി എന്നിവടരങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. സിന്ധ് മാറ്റി സിന്ധു ആക്കണമെന്നാവശ്യപ്പെട്ടു റിട്ടയേഡ് പ്രഫസര്‍ ശ്രീകാന്ത് മാലുഷ്ടേയാണ് ഹര്‍ജി നല്കിയത്.

ദേശീയഗാനം എഴുതിയ 1917-ല്‍ സിന്ധ് ഇന്ത്യയുടെ ഭാഗമായിരുന്നെങ്കിലും ഇപ്പോഴല്ലെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. സിന്ധ്, സിന്ധു എന്നീ രണ്ടു വാക്കുകളും ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചത്. ദേശീയഗാനം ആലപിക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി 1953-ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ സിന്ധ് എന്നാണ് പറയുന്നത്. ദേശീയഗാനത്തിലെ സിന്ധ് മാറ്റി കാഷ്മീര്‍ ആക്കണമെന്ന ഹര്‍ജി സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു.