സി.ഇ.ഒ നിയമനം: ഏതന്വേഷണത്തിനും തയ്യാറെന്ന് വി എസ്

single-img
7 October 2011

താന്‍ മുഖ്യമന്ത്രിയായിരിക്കെ ഇന്‍ഫോപാര്‍ക്കില്‍ സി ഇ ഒയെ നിയമിച്ചത് മന്ത്രിസഭയുടെ അംഗീകാരത്തോടെ സുതാര്യമായിട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.സി.ഇഒ. നിയമനം സംബന്ധിച്ച്‌ ഏത്‌ അന്വേഷണവും നേരിടാന്‍ തയ്യാറെന്ന്‌ വി എസ് പറഞ്ഞു.ഒന്നാമതെത്തിയാളെ ഒഴിവാക്കിയത്‌ ചില അപാകതകള്‍ മൂലമാണ്‌. അയാളുടെ അപേക്ഷ വൈകിയാണ്‌ ലഭിച്ചത്‌. കൂടാതെ അയാള്‍ക്കെതിരെ ചില പരാതികളും ലഭിച്ചിരുന്നുവെന്നും വി.എസ്‌. പറഞ്ഞു.ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. പലവിധത്തിലുള്ള ആരോപണങ്ങള്‍ നേരിടുന്ന സര്‍ക്കാരിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇത്തരം പ്രസ്താവനകളിലൂടെ പി സി ജോര്‍ജ് നടത്തുന്നതെന്നും വി എസ് ആരോപിച്ചു.
മുന്‍ എം പി സെബാസ്റ്റ്യന്‍ പോളിന്റെ ബന്ധുവായ ജിജോ ജോസഫിനെ ഇന്‍ഫോപാര്‍ക്കില്‍ സി ഇ ഒ ആക്കിയതില്‍ ക്രമക്കെടുണ്ട് എന്ന് ആരോപിച്ച് നേരത്തെ പി സി ജോര്‍ജ് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.