പിള്ള തടവില്‍ കിടന്ന് ഭരണത്തില്‍ ഇടപെടുന്നുവെന്ന് കോടിയേരി

single-img
4 October 2011

തിരുവനന്തപുരം: അഴിമതി കേസില്‍ തടവില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള ഭരണത്തില്‍ ഇടപെടുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ പിള്ള വിളിച്ചത് ഭരണത്തില്‍ ഇടപെടുന്നതിന് തെളിവാണ്. മുഖ്യമന്ത്രിയെ വിളിക്കേണ്ടവര്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെ ആണ് വിളിക്കുന്നത്. ഗണേഷ് കുമാര്‍ മന്ത്രിയെന്ന നിലയില്‍ പിള്ളയ്ക്കു വേണ്ടി ഇടപെട്ടിട്ടുണ്ട്. ഗണേഷ് കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട മനോജ് എന്നയാളാണ് പിളളയുടെ സഹായിയായി പ്രവര്‍ത്തിച്ചത്. ബാലകൃഷ്ണപിള്ള തടവില്‍ ഫോണ്‍ ഉപയോഗിക്കുന്നതായി വക്കീല്‍ നോട്ടീസ് ലഭിച്ചിട്ടും ഇതുവരെ അന്വേഷണത്തിന് ഉത്തരവിടാത്തത് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുളള ഗുരുതര വീഴ്ചയാണെന്നും ആരോപണങ്ങള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഉമ്മന്‍ ചാണ്ടി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

പിള്ളയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ലഭിക്കുന്നത് നിയമപരമല്ല. തടവില്‍ കഴിയുന്നവരെ സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സിക്കാവൂ എന്നാണു നിയമമെന്നും കോടിയേരി പറഞ്ഞു.