സൊമാലിയയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; മരണം 79 ആയി

single-img
3 October 2011

മൊഗാദീഷു: മധ്യ സൊമാലിയയില്‍ ഇസ്‌ലാമിസ്റ്റ് തീവ്രവാദികളും സൂഫി സംഘടനയായ അഹ്‌ലു സുന്നാ വല്‍ജാമ സംഘവുമായി തുടരുന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 79 ആയി. തിങ്കളാഴ്ചയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

ദുസാമരബ് മേഖലയിലെ വല്‍ജാമ സംഘത്തിന്റെ ആസ്ഥാന കേന്ദ്രത്തിനു നേര്‍ക്കു അല്‍ ഷബാബ് തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിട്ടതാണ് ഏറ്റുമുട്ടലിനു കാരണമായത്. 50ലധികം വല്‍ജാമ പ്രവര്‍ത്തകരും 29 അല്‍ ഷബാബ് തീവ്രവാദികളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും ഏറ്റുമുട്ടലില്‍ തകര്‍ന്നു. ദുസാമരബ് മേഖലയില്‍ ആധിപത്യം നേടിയ അല്‍ ഷബാബ് തീവ്രവാദികള്‍ 15ഓളം ആയുധപ്പുരകള്‍ കൊള്ളയടിച്ചു. ആശുപത്രികള്‍ക്കും വീടുകള്‍ക്കു നേരെയും ആക്രമണമുണ്ടായി.