30 കുട്ടികളുമായിപോയ സ്കൂള്‍ ബസ് പുഴയിലേക്കു മറിഞ്ഞു

single-img
26 September 2011

തിരുവനന്തപുരം: കഠിനംകുളം ചാന്നാങ്കരയില്‍ 30 കുട്ടികളുമായിപോയ ബസ് പാർവ്വതിപുത്ത്നാറിലേക്കു മറിഞ്ഞു.കഴക്കൂട്ടം പുതുക്കുറിച്ചി സെന്റ് ആന്‍ഡ്രൂസ് ജ്യോതി നിലയം സ്കൂളിന്റെ ബസാണ് മറിഞ്ഞത്. ബസ് പാലത്തില്‍ നിന്നു  പുഴയിലേക്കു മറിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.ക്ര്യത്യസമയത്ത് അഗ്നിശമനസേനയുടെ നാല് യൂണിറ്റുകള്‍ സ്ഥലത്തെത്തിയതുകൊണ്ട് 20 ഓളം കുട്ടികളെ രക്ഷപ്പെടുത്തി. ഡ്രൈവര്‍ വിപിനേയും രക്ഷപ്പെടുത്തി. റവന്യൂ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സ്ഥലത്തേക്ക് തിരിച്ചു.രക്ഷാപ്രവര്‍ത്തനം തുടരുന്നു.