സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 19,600 രൂപ

single-img
26 September 2011

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. രണ്ടുപ്രാവശ്യമായി ഇന്ന് പവന് 600 രൂപ കുറഞ്ഞ് 19,600 രൂപയായി .രാവിലെ പവന് 280 രൂപയും പിന്നീട് 320 രൂപയും ആണു കുറഞ്ഞത്. ഗ്രാമിന് 75 രൂപയാണ് ഇന്നു കുറഞ്ഞത്. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് ഇവിടെയും വില കുറയാന്‍ കാരണമായത്. ഒരു ഗ്രാമിന് 2450 രൂപയാണ് ഇന്നത്തെ വില. ശനിയാഴ്ച 800 രൂപ ഇടിഞ്ഞതിന് പിന്നാലെയാണ് ഇന്നത്തെ ഇടിവ്. ഇതോടെ രണ്ട് വ്യാപാര ദിനങ്ങള്‍ കൊണ്ട് 1400 രൂപയാണ് ഇടിഞ്ഞത്. 21,320 രൂപ എന്ന റെക്കോഡ് നിലയില്‍ നിന്നാണ് പവന്‍വില ഈ നിലയിലേക്ക് താഴ്ന്നിരിക്കുന്നത്.

ആഗോളവിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. ആഗോളവിപണികള്‍ ഡോളറിലേക്കു നിക്ഷേപം തിരിക്കുന്നതാണ് സ്വര്‍ണവില കുറയാനുള്ള പ്രധാനകാരണം.