രാംലീല മൈതാനിയിലെ പൊലീസ് മര്‍ദ്ദനത്തിൽ പരുക്കേറ്റ സ്ത്രീ മരിച്ചൂ.

single-img
26 September 2011

ന്യൂഡല്‍ഹി: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ രാംലീല മൈതാനിയില്‍ യോഗാ ഗുരു ബാബ രാംദേവ്‌ ജൂണ്‍ അഞ്ചിന്‌ നടത്തിയ നിരാഹാര സമരം ഒഴിപ്പിക്കാന്‍ പോലീസ്‌ നടത്തിയ മര്‍ദ്ദനത്തിനിടെ   ഗുരുതരമായി പരുക്കേറ്റ  സ്ത്രീ  മരിച്ചു . പോലീസ് മര്‍ദ്ദനത്തില്‍ സ്പൈനലിന് പരുക്കേറ്റ് ജി.ബി പന്ത് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രാജ് ബാല(51) യാണ് മരിച്ചത്. രാജ്‌ ബാല സമരത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും സത്യാഗ്രഹത്തില്‍ പങ്കെടുക്കാനാണ്‌ രാംലീലയില്‍ എത്തിയതെന്നും കുടുംബാംഗങ്ങൾ പറഞ്ഞു . 1990 കളില്‍ ഗുര്‍ജന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായിരുന്ന രാജ്‌ ബാല ഇതിനു മുന്‍പും സമരങ്ങളൽ പങ്കെടുത്തിട്ടുണ്ട് . സാമൂഹ്യപ്രവര്‍ത്തകയായ രാജ്‌ ബാല മുന്‍പ്‌ അണ്ണാ ഹസാരെ ജന്ദര്‍ മന്ദറില്‍ നടത്തിയ നിരാഹാര സമരത്തിലും  പങ്കെടുത്തിട്ടുണ്ട്‌.