ഐസ്‌ക്രീം കേസ്: അച്യുതാനന്ദന്റെ ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും

single-img
23 September 2011

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കേസ് ഡയറിയും സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പഠിച്ചശേഷം കേസില്‍ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റീസ് ജെ.ചെലമേശ്വര്‍ വ്യക്തമാക്കുകയായിരുന്നു. മുന്‍മുഖ്യമന്ത്രികൂടിയായ ഹര്‍ജിക്കാരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമാണെന്നും അതുകൊണ്ടു തന്നെ കോടതിയുടെ ഉത്തരവാദിത്തം വര്‍ധിക്കുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.