ഗൂഗിൾ പ്ലസും ഫേസ്ബുക്കും തമ്മിലുള്ള തുറന്ന പോരാട്ടം തുടങ്ങി

single-img
22 September 2011

സോഷ്യൽ നെറ്റ് വർക്കിങ്ങ് ഭീമൻ ഫേസ്ബുക്കും സെർച്ച് എഞ്ചിൻ ഭീമൻ ഗൂഗിളിന്റെ ഗൂഗിൾ പ്ലസും തമ്മിലുള്ള തുറന്ന പോരാട്ടം തുടങ്ങി.കഴിഞ്ഞ ദിവസം ഗൂഗിൾ പ്ലസ് മുഴുവൻ ഉപഭോക്താക്കൾക്കുമായി  വാതിൽ തുറന്നു.ടെക്നോളജി രംഗത്തുളവർക്കും ജേണലിസ്റ്റുകൾക്കും,ഇൻവൈറ്റ് അടിസ്ഥാനത്തിലായിരുന്നു ഗൂഗിൾ പ്ലസിലേക്ക് വന്നിരുന്നത്.കഴിഞ്ഞ ദിവസമാണു മുഴുവൻ യൂസേഴ്സിനുമായി ഗൂഗിൾ പ്ലസ് തുറന്നത്.

സോഷ്യൽനെറ്റ്വർക്കിങ്ങ് യുദ്ധത്തിൽ ഫേസ്ബുക്കുമായി മത്സരിച്ച് ഒന്നിലധികം തവണ പരാജയപ്പെട്ട ഗൂഗിൾ വൻ തയ്യാറെടുപ്പുമായാണു പ്ലസിലൂടെ കടന്ന് വരുന്നത്.ജിമെയിലുമായി കൂട്ടിയിണക്കി ബസ് കൊണ്ടു വന്നെങ്കിലും സോഷ്യൽ നെറ്റ്വർക്കിങ്ങ് രംഗത്ത് വലിയ ചലനങ്ങൾ ഉണ്ടാക്കാനായില്ല,ഫേസ്ബുക്കുമായുള്ള മത്സരത്തിൽ ഓർക്കുട്ടിനും കാലിടറി.ബ്രസീലിലും ഇന്ത്യയിൽ കുറച്ചും മാത്രമാണു ഓർക്കുട്ടിനു ചലനം സൃഷ്ടിക്കാനായത്.ഫേസ്ബുക്കിന്റെ ഉപയോക്താക്കളിൽ ഇന്ത്യയിൽ നിന്നും വൻ വർദ്ധന ഉണ്ടായത് ഓർക്കുട്ടിനു വലിയ രീതിയിൽ ക്ഷീണമായിൽ,ഇതിൽ നിന്നും ഒരു തിരിച്ച് വരവാണു പ്ലസിലൂടെ ഗൂഗിൾ നോക്കുന്നത്.ഒരു ഇന്ത്യക്കാരനെ മുന്നിൽ നിർത്തിയാണു ഫേസ്ബുക്കിനെ നേരിടാൻ ഗൂഗിൾ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ വിദ്യാർഥിയായ വിവേക് ഗുണ്ടോർട്ടയാണു ഗൂഗിൾ പ്ലസിനു ചുക്കാൻ പിടിക്കുന്നത്.

ആദ്യം ആഴ്ചകളിൽ തന്നെ ഗൂഗിൾ പ്ലസ് വൻ ഹിറ്റായി,ആദ്യ രണ്ടാഴ്ചകളിൽ പ്ലസിനു പത്ത് കോടി യൂസേഴ്സിനെയാണു ലഭിച്ചത്.25 കോടിയോളം യൂസേഴ്സ് ഇപ്പോൾ തന്നെ പ്ലസിനു ലഭിച്ചതായാണു അനൌദ്യോഗിക കണക്കുകൾ.

ഗൂഗിൾ പ്ലസിന്റെ ഏറ്റവും വലിയ സവിശേഷതയായി കണക്കാക്കുന്നത് വീഡിയോ ഹാങ്ങൌട്ടാണു.മുഖാമുഖം പത്തോളം ആൾക്കാരുമായി ഒരുമിച്ച് സംസാരിക്കാനാകും.ഈ സവിശേഷത് നിങ്ങളുടെ കമ്പ്യൂട്ടറിൽ മാത്രമല്ല,മൊബൈൽ ഫോണിലൂടെയും ഹാങ്ങൌട്ട് നടത്താനാകും.നിങ്ങളുടെ ഹാങ്ങൌട്ട് ആർക്കും കാണാനാകും വിധം ബ്രോഡ്കാസ്റ്റ് ചെയ്യാനും അത് റിക്കോഡ് ചെയ്യാനും ഗൂഗിൾ പ്ലസിൽ കഴിയും

ഗൂഗിൾ പ്ലസിന്റെ മറ്റൊരു സവിശേഷത അതിന്റെ പ്രൈവസി ഫീച്ചേഴ്സുകളാണു എന്ത് ആർക്ക് കാണാം എന്ന് നിങ്ങൾക്ക് പൂർണ്ണമായും തീരുമാനിക്കാം.

ഗൂഗിൾ പ്ലസിന്റെ വരവിനൊപ്പം ഫേസ്ബുക്കും യൂസേഴ്സിനായി പുതിയ പല സേവനങ്ങളും നൽകി പ്ലസിലേക്കുള്ള ഒഴുക്ക് തടയാനുള്ള നടപടികൾ എടുത്തു തുടങ്ങി,എന്തായാലും ഇനി വരാനിരിക്കുന്നത് രണ്ട് വമ്പന്മാർ തമ്മിലുള്ള സോഷ്യൽ നെറ്റ്വർക്കിങ്ങ് യുദ്ധമാണു,ഫേസ്ബുക്കും ഗൂഗിൾ പ്ലസ്സും ഇനി നമ്മുക്ക് എന്തെല്ലാം സേവനങ്ങളാണു നൽകുന്നതെന്ന് കാത്തിരുന്ന് കാണാം.