ചിദംബരം രാജി സന്നദ്ധത അറിയിച്ചു

single-img
22 September 2011

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി പി.ചിദംബരം പ്രധാനമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചുവെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ടു ജി സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് രാജി തീരുമാനം എന്ന് പറയപ്പെടുന്നു. ഇന്നലെ രാത്രിയോടെ ചിദംബരവുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചപ്പോഴാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്. എന്നാല്‍ തിടുക്കപ്പെട്ട് തീരുമാനം എടുക്കരുതെന്നും താന്‍ തിരിച്ചെത്തുന്നതുവരെ പരസ്യപ്രസ്താവനകള്‍ നടത്തരുതെന്നും ്രപധാനമന്ത്രി അറിയിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.