തായ്‌വാന് ആയുധം നല്‍കാനുള്ള യുഎസ് തീരുമാനത്തില്‍ ചൈന ക്ക് കടുത്ത അതൃപ്തി

single-img
21 September 2011

ബെയ്ജിംഗ്: തായ്‌വാന് വീണ്ടും ആയുധങ്ങള്‍ നല്‍കാനുള്ള യുഎസ് തീരുമാനത്തിനെതിരേ ചൈനക്ക് കടുത്ത അതൃപ്തി. ചൈനയിലെ യുഎസ് അംബാസഡര്‍ ഗാരി ലോക്കിനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കാന്‍ വിദേശകാര്യ ഉപമന്ത്രി ഷാംഗ് ഷിജുന്‍ നിര്‍ദേശം നല്‍കി. യുഎസിന്റെ തെറ്റായ തീരുമാനം ഉഭയകക്ഷിബന്ധത്തെയും സൈനിക, സുരക്ഷാമേഖലകളിലെ സഹകരണത്തെയും ബാധിക്കുമെന്ന് ഷാംഗ് ഷിജുന്‍ മുന്നറിയിപ്പ് നല്‍കി.