ബിജുവിന് പ്രിഥ്വിരാജിന്റെ മറുപടി

single-img
21 September 2011

ഡോ ലവ് എന്ന ചിത്രത്തിന്റെ പേരില്‍ തനിക്കെതിരെ ആരോപണമുന്നയിച്ച ബിജുവിനെതിരെ പ്രിഥ്വിരാജ് രംഗത്തെത്തി. താന്‍ കാരണം ബിജുവിന്റെ മൂന്നു വര്‍ഷം നഷ്ടമായെന്നും ഇനിയുള്ള ഭാവി ഇരുട്ടിലായെന്നും പറയുന്നതില്‍ യാതൊരു കഴമ്പുമില്ലെന്ന് പ്രിഥ്വിരാജ് പറഞ്ഞു.

ഡോക്ടര്‍ ലവ് എന്ന ചിത്രത്തില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറിയതുകാരണം തന്റെ മൂന്നുവര്‍ഷങ്ങള്‍ പാഴായിപ്പോയെന്നും പൃഥ്വി ഇനി ആരോടും ഇങ്ങനെ ചെയ്യരുതെന്നുമൊക്കെ ബിജു ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. ബിജുവിന്റെ ചാനല്‍ ഇന്റര്‍വ്യൂ മറ്റുമാധ്യമങ്ങളിലും വലിയ വാര്‍ത്തയായതോടെയാണ് പ്രതിഛായ രക്ഷിക്കുവാന്‍ രപിഥ്വിരാജ് രംഗത്തെത്തിയിരിക്കുന്നത്. തിരക്കഥ ഇഷ്ടമായില്ലെങ്കില്‍ ഒരു ചിത്രത്തില്‍ നിന്നും പിന്മാറാനുള്ള സ്വാതന്ത്ര്യം ഏതൊരു നടനുമുണ്ടെന്നാണ് പൃഥ്വി പറയുന്നത്. താന്‍ പിന്മാറിയത് ബിജുവിന്റെ കരിയര്‍ പ്രതിസന്ധിയിലാക്കിയെന്ന് പറയുന്നത് ശരിയല്ലെന്നും അങ്ങനെയാണെങ്കില്‍ മലയാളത്തിലെ എ്രതസംവിധായകരുടെ ഭാവി നശിച്ചിരിക്കണമെന്നും പ്രിഥ്വി ചോദിക്കുന്നു.

ഡോക്ടര്‍ ലവ തന്നെ മനസില്‍ കണ്ട് എഴുതിയ സിനിമയാണെങ്കിലും തിരക്കഥ പൂര്‍ത്തിയായപ്പോള്‍ എനിക്ക് അത് പൂര്‍ണ തൃപ്തി നല്‍കിയില്ല. പല ഭാഗങ്ങളിലും വ്യക്തത ഉള്ളതായി തോന്നിയില്ല. താന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ തിരക്കഥ ശരിയാക്കാനായി സച്ചിസേതു ടീമിനെ ഏല്‍പ്പിക്കാമോ എന്ന് ബിജു ചോദിച്ചു. എന്നാല്‍ പിന്നീട് ഈ പ്രൊജക്ടിനോട് സഹകരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് സച്ചിയും സേതുവും വ്യക്തമാക്കി. തിരക്കഥ ശരിയായാല്‍ ഷൂട്ടിംഗ് ആരംഭിക്കാമെന്ന് താന്‍ പറഞ്ഞെങ്കിലും പിന്നീട് ബിജു എന്റെയടുത്ത് വന്നില്ല. രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി ബിജു ആ തിരക്കഥ ഷൂട്ടുചെയ്യുകയും ചെയ്തു. ഇതില്‍ തന്റെ ഭാഗത്തുള്ള തെറ്റ് എന്താണെന്ന് മനസ്സിലാകുന്നില്ല. പ്രിഥ്വിരാജ് പറഞ്ഞു.

താന്‍ തിരക്കഥ തിരുത്താന്‍ പറഞ്ഞപ്പോള്‍ ബിജുവിന് പറ്റില്ലെന്ന് പറയുകയോ അല്ലെങ്കില്‍ അത് ശരിയാക്കിയശേഷം തന്നെ വിളിക്കുകയോ ചെയ്യാമായിരുന്നു. ഇതു രണ്ടും ബിജു ചെയ്തിട്ടില്ലെന്നും പ്രിഥ്വിരാജ് കുറ്റപ്പെടുത്തി.