പ്രിഥ്വിരാജിനോട് ബിജുവിന്റെ പ്രതികാരം

single-img
19 September 2011

കുഞ്ചാക്കോ ബോബന്‍, ഭാവന തുടങ്ങിയവര്‍ പ്രധാനതാരങ്ങളായി എത്തിയ ചിത്രം ഭഡോ ലൗ’ സാമാന്യം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഓണം റിലീസായി തീയറ്ററുകളിലെത്തിയ ഡോ ലവ് മറ്റു ചിത്രങ്ങളെ പിന്തള്ളി പ്രദര്‍ശനം തുടരുമ്പോള്‍ ഒരു പകരം വീട്ടലിന്റെ സുഖത്തിലാണ് ചിത്രത്തിന്റെ സംവിധായകന്‍ ബിജു. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുഞ്ചാക്കോ ബോബന്‍ യാദൃശ്ചിമായി വന്നതാണെന്നും ചിത്രം പ്ലാന്‍ ചെയ്തവേളയില്‍ പൃഥ്വിരാജിനെ മനസ്സില്‍ കണ്ടാണ് തിരക്കഥയെഴുതിയതെന്നും ബിജു പറയുന്നു. സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നതിനുമുമ്പ് നിരവധി ചിത്രങ്ങളില്‍ അസോസിയേറ്റായി വര്‍ക്കുചെയ്യവേ പൃഥ്വിരാജുമായി ചേര്‍ന്ന് ‘കങ്കാരു’ ഒരുക്കുന്ന സമയത്ത് ഡോ. ലൗവിനെക്കുറിച്ച് പൃഥ്വിയോട് പറഞ്ഞിരുന്നുവെന്ന് ബിജു പറയുന്നു. സംരഭത്തെ ആദ്യം പ്രോത്സാഹിപ്പിച്ച് പൂര്‍ണ പിന്തുണ നല്‍കിയ പ്രിഥ്വി പക്ഷേ പെട്ടന്ന് ചിത്രത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. തന്റെ മൂന്ന് വര്‍ഷം കളഞ്ഞ പ്രിഥ്വിരാജിന്റെ തേജാഭായിയെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഇപ്പോള്‍ ഡോ ലവ് തിയേറ്ററില്‍ നിറഞ്ഞ് ഓടുന്നത്.