പെട്രോള്‍ വിലവര്‍ദ്ധന: സംസ്ഥാനം സംഘര്‍ഷമുഖരിതം

single-img
16 September 2011

പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ സംസ്ഥാനത്ത് യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചുകള്‍ പലതും അക്രമാസക്തമായി. തിരുവനന്തപുരത്ത് മൂന്ന് സര്‍ക്കാര്‍ വാഹനങ്ങള്‍ സമരക്കാര്‍ കത്തിച്ചു. ഡി..വൈ.എഫ്.ഐ ജനറല്‍ പോസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തു. ഒരു പോലീസുകാരന് പരിക്കേറ്റു.

യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ പോലീസും എസ്.എഫ്.ഐക്കാരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. കോഴിക്കോട്ടും കൊച്ചിയിലും പല സ്ഥലത്തും പ്രകടനക്കാര്‍ പോലീസുമായി ഏറ്റുമുട്ടി.

പത്തനംതിട്ടയില്‍ സി.ഐ.റ്റി.യു പ്രവര്‍ത്തകര്‍ പെട്രോള്‍ പമ്പുകള്‍ അടപ്പിച്ചു.