പെട്രോള്‍ വില 3 രൂപ കൂട്ടാന്‍ നീക്കം

single-img
15 September 2011

ന്യൂഡല്‍ഹി: ഈ ആഴ്ചയോടെ രാജ്യത്തെ പെട്രോള്‍ വില ലിറ്ററിന് മൂന്നു രൂപ വര്‍ധിപ്പിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ധാരണയിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് ചെലവേറിയനെ തുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ വില ഉയര്‍ത്തുന്നത്. മേയ് മാസത്തില്‍ പെട്രോള്‍ വില ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിച്ചിരുന്നു. ഇനി വിലകൂട്ടാനുള്ള തീരുമാനം പൊതുജനങ്ങള്‍ക്കിടയില്‍ കനത്ത പ്രതിഷേധത്തിന് ഇടയാക്കിയേക്കും.