അമേരിക്കയില്‍ ആറുപേരില്‍ ഒരാള്‍ ദരിദ്രന്‍

single-img
15 September 2011

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ആറുപേരില്‍ ഒരാള്‍ വീതം ദാരിദ്ര്യരേഖയ്ക്കു താഴെയാണു കഴിയുന്നതെന്ന് റിപ്പോര്‍ട്ട്. 2009-ല്‍ ദാരിദ്ര്യനിരക്ക് 14.3 ശതമാനമായിരുന്നുവെങ്കില്‍ ഇപ്പോഴത് 15.1 ശതമാനത്തില്‍ എത്തി നില്‍ക്കുന്നു. നാലംഗ കുടുംബത്തിന്റെ വാര്‍ഷികവരുമാനം 22,314 ഡോളറില്‍ കുറവുളളവരേയും വ്യക്തിഗതവരുമാനം 11,139 ഡോളറില്‍ കുറവുള്ളവരേയുമാണ് യുഎസില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയായി കണക്കാക്കുന്നത്. കടുത്ത സാമ്പത്തിക ്രപതിസന്ധിയും തൊഴിലില്ലായ്മയുമാണ് അമേരിക്കയെ ദാരിദ്രത്തിലേക്ക് തള്ളിവിടുന്നതിന്റെ കാണങ്ങള്‍.