ഐപാഡിനെ നേരിടാൻ വിൻഡോസ് 8 വരുന്നു

single-img
14 September 2011

ഐപാഡിൽ നിന്നുള്ള കടുത്ത മത്സരം നേരിടാൻ പുതു ജനറേഷൻ ഓപ്പറേറ്റിങ്ങ് സിസ്റ്റവുമായി മൈക്രോസോഫ്റ്റ് രംഗത്ത് വന്നു.ഗാഡ്ജറ്റ് വിപണിയിലെ പുതു തരംഗമായ ഐപാഡിൽ നിന്നു വലിയ മത്സരമാണു കുറച്ച് കാലമായി മൈക്രോസോഫ്റ്റ് നേരിടുന്നത്.ഐ പാഡിൽ നിന്നുള്ള വെല്ലുവിളി നേരിടാനാണു ടച്ച് സ്ക്രീൻ കപ്യൂട്ടറുകൾക്കായി വിൻഡോസ് 8 മൈക്രോസോഫ്റ്റ് പുറത്തിറക്കുന്നത്.ഡെസ്ക്ടോപ്പ് വിപണിയിൽ എതിരാളികളെ വളരെയേരെ പിന്നിലാക്കിയായിരുന്നു മൈക്രോസോഫ്റ്റിന്റെ മുന്നേറ്റം പക്ഷേ ടാബ്ലറ്റ് വിപണിയിൽ അവർക്ക് കാലിടറി,ടാബ്ലറ്റ് വിപണിയിൽ 74 ശതമാനവും കൈയ്യടക്കി വെച്ചിരിക്കുന്നത ആപ്പിളിന്റെ ഐപാഡാണു.ടച്ച് സ്ക്രീൻ വഴി പുതിയ വിൻഡോസ്8 ഡെസ്ക്ടോപ്പിലും ലാപ്ടോപ്പിലും ഉപയോഗിക്കാനാകും.കീപാഡിനും മൌസിനും പകരം കൈയ്യെഴുത്തിലൂടെയൊ പേന വഴിയോ പാട്ട് വഴിയോ ശബ്ദം വഴിയോ ഇനി നൃത്തം വഴി വേണമെങ്കിൽ അങ്ങനെയും വിന്റോഡോസ് 8നു ഇൻപുട്ട് കൊടുക്കാനാകും.ഡവലപ്പേഴ്സിനായി വിനോഡോസ് 8ന്റെ പ്രിവ്യൂ  മൈക്രോസോഫ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.ഒരു ടാബറ്റിലൂടെ തന്നെ എന്തും ചെയ്യാനാകും എന്നാണു മൈക്രോസോഫ്റ്റിന്റെ വാഗ്ദാനം,അതായത് ഐപാഡിനും അപ്പുറം.ടാബ്ലറ്റ് പോലെ കൊണ്ടുനടക്കാനും ആകും പിസി ചെയ്യുന്നത് അതേ വേഗതയിലും കാര്യപ്രാപ്തിയിലും വിൻഡോസ് 8ലൂടെ ചെയ്യാനും ആകും എന്നാണു മൈക്രോസോഫ്റ്റ് പറയുന്നത്.