കുടിച്ച് കുടിച്ച് മുന്നോട്ട്

single-img
12 September 2011

തിരുവനന്തപുരം: ഓണത്തിന് ഉത്രാടദിവസം വരെ എട്ടു ദിവസം കേരളം കുടിച്ചത് 236 കോടിരൂപയുടെ മദ്യമാണ്. ഓണക്കാല മദ്യവില്‍പനയില്‍ സംസ്ഥാനത്ത് 25 ശതമാനം വര്‍ധന. ഓണക്കാലത്ത് 81.74 കോടി രൂപയുടെ മദ്യം കുടിച്ച കരുനാഗപ്പള്ളി ഓണകുടിയില്‍ ഒന്നാം സ്ഥാനം നേടി. ചാലക്കുടി രണ്ടാമതും ഓച്ചിറ മൂന്നാം സ്ഥാനത്തുമാണ്. കഴിഞ്ഞ വര്‍ഷം ചാലക്കുടിയ്ക്കായിരുന്നു ഒന്നാം സ്ഥാനം. പത്തു ദിവസത്തെ മദ്യവില്‍പന 286.63 കോടി രൂപയാണ്. ഉത്രാടദിനത്തില്‍ മാത്രം 37.5 കോടി രൂപയാണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം 188 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്.