പി.സി. ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനം രാജിവക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍

single-img
11 September 2011

ആലുവ: പി.സി. ജോര്‍ജ് ഗവണ്‍മെന്റ് ചീഫ് വിപ്പ് സ്ഥാനം രാജിവക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ആലുവ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തിയ പി.സി. ജോര്‍ജ് തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് വി.എസ് പറഞ്ഞു.

ചില ഉപദേശകന്‍മാരുടെ വാക്കുകള്‍ കേട്ട് പി.സി. ജോര്‍ജ് അതിസാമര്‍ഥ്യം കാട്ടുകയാണ്. അധികാര ദുര്‍വിനിയോഗമാണ് പി.സി. ജോര്‍ജ് നടത്തിയതെന്നും തെറ്റായ ഉപദേശം സ്വീകരിച്ച് പി.സി. ജോര്‍ജ് ചെയ്യുന്നത് മഠയത്തരമാണെന്നും വി.എസ് പറഞ്ഞു. പാമോയില്‍ കേസ് പരിഗണിക്കുന്ന വിജിലന്‍സ് കോടതി ജഡ്ജിക്കെതിരേ പി.സി. ജോര്‍ജ് രാഷ്ട്രപതിക്ക് പരാതി അയച്ചിരുന്നു.