കുഞ്ഞാലിക്കുട്ടിയുടേത് എന്‍.ഡി.എഫ് അനുകൂല നിലപാട്: എം.കെ.മുനീര്‍

single-img
1 September 2011


കോഴിക്കോട്: കേരളത്തിലെ മുസ്ലീം രാഷ്ട്രീയത്തെക്കുറിച്ചുള്ള നേതാക്കന്‍മാരുടെ നിലപാടും അഭിപ്രായവും വിക്കിലിക്‌സ് പുറത്തുവിട്ടു. 1996 ല്‍ മുസ്ലീം ലീഗിന്റെ ട്രഷററായ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ എം.കെ. മുനീര്‍ നടത്തിയ പരാമര്‍ശമാണ് വിക്കിലിക്‌സ് പുറത്തുവിട്ടിരിക്കുന്നത്. എന്‍.ഡി.എഫ് പ്രവര്‍ത്തകരുടെ ലീഗിനകത്തേക്കുള്ള നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ മുസ്ലീംലീഗ് 1999 ല്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും എന്‍.ഡി.എഫ് െചറിയ രീതിയില്‍ ആ്രകമണം നടത്താന്‍ കഴിയുന്ന സംഘടനയാണെങ്കിലും അല്‍-ഖആയ്ദ പോലുള്ള തീരവവാദ സംഘടനകളുമായി ബന്ധപ്പെടുവാന്‍ കഴിഞ്ഞിട്ടില്ലെന്നും മുനീര്‍ പറഞ്ഞതായി വിക്കിലിക്‌സ് വെളിപ്പെടുത്തുന്നു.
എന്നാല്‍ വിക്കിലിക്‌സ് പുറത്തുവിട്ട രേഖകളെ മുനീര്‍ ശക്തമായി നിഷേധിച്ചു. എന്‍.ഡി.എഫ് വിരുദ്ധനായ കുഞ്ഞാലിക്കുട്ടി അങ്ങിനെ പറഞ്ഞിട്ടില്ലെന്നും ഇതിനെതിരെ പാര്‍ട്ടിയില്‍ പ്രമേയം പാസാക്കിയതാണെന്നും മുനീര്‍ പറഞ്ഞു.