ജപ്പാനില്‍ ഭൂചലനം,സുനാമി മുന്നറിയിപ്പ് ഇല്ല

single-img
17 August 2011

ടോക്കിയോ: ജപ്പാനില്‍ വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു . റിക്റ്റര്‍ സ്കെയ്ലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കിഴക്കന്‍ പ്രവിശ്യയിലാണു ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തോട് അനുബന്ധിച്ച് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല എന്ന് അധികൃതര്‍ക്ക്‌ അറിയിച്ചു.
ജപ്പാനില്‍ വന്‍ ദുരന്തം വിതച്ച് മാര്‍ച്ച് 11ന് ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനശേഷി ഒന്‍പതായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ സൂനാമിയിലും മറ്റും പെട്ട് 13,000 പേര്‍ മരിക്കുകയും 15,000 പേരെ കാണാതാവുകയും ചെയ്തു. തുടര്‍ന്ന് ചെറു ഭൂകമ്പങ്ങള്‍ ജപ്പാനില്‍ തുടര്‍ന്നു വരികയാണ്.