ജേക്കബ് കുറ്റവിമുക്തന്‍

single-img
16 August 2011

ന്യൂഡല്‍ഹി: കുരിയാര്‍കുറ്റി കാരപ്പാറ വിജിലന്‍സ് കേസില്‍ ഭക്ഷ്യമന്ത്രി ടി.എം.ജേക്കബിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി. ജേക്കബിനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. ജേക്കബിനെ വിചാരണ ചെയ്യാന്‍ തെളിവില്ലെന്നു ജസ്റ്റിസ് ദല്‍ബീര്‍ ഭണ്ഡാരി, ജസ്റ്റിസ് ദീപക് വര്‍മ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കുരിയാര്‍കുറ്റി കാരാപ്പാറ ജലസേചന പദ്ധതിയുടെ മൂലത്തറ വലതുകര കനാലിന്റെ നിര്‍മാണത്തില്‍ 57,11,225 രൂപയുടെ ക്രമക്കേടു നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. അന്നു ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ജേക്കബ് കേസിലെ ഒന്‍പതാം പ്രതിയായിരുന്നു

ജേക്കബ് ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ പാലക്കാട്ടെ വിജിലന്‍സ് കുറ്റപത്രം തയാറാക്കിയിരുന്നു. എന്നാല്‍, ഇതു കോടതിയില്‍ സമര്‍പ്പിക്കുംമുന്‍പു ഹൈക്കോടതി ഇവരെ കേസില്‍ നിന്ന് ഒഴിവാക്കി. ഇതിനെതിരെയാണു 2008ല്‍ മുന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലാണു ഇന്നു വിധി പ്രഖ്യാപിച്ചത്.