ദേവപ്രശ്നം അവസാനിച്ചു -ബി നിലവറതുരക്കരുത് മൂല്യനിർണ്ണയവും അരുത്

single-img
11 August 2011

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ അറ തുറക്കരുതെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞു. ഈ നിലവറ തുറക്കാന്‍ ശ്രമിക്കുന്നവർക്കു ആപത്ത് വരുമെന്നും ദേവനു മാത്രമെ ഇതിനകത്ത് പ്രവേശിക്കവു എന്നും ദേവപ്രശ്നത്തിൽ കണ്ടു.ദേവപ്രശ്നം സംബന്ധിച്ച വിശദമായ ചാര്‍ത്ത് ജ്യോതിഷികള്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് കൈമാറി.ബി നിലവറ തുറന്നാല്‍ തുറന്ന ആളിനും നാടിനും കുഴപ്പങ്ങളുണ്ടാകും. മറ്റ് അറകള്‍ തുറന്നതിന് പ്രായശ്ചിത്തം ചെയ്യണമെന്നും ദേവപ്രശ്നത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രധാന അറയ്ക്ക് ക്ഷേത്രചൈതന്യവുമായി സവിശേഷമായ ബന്ധമുണ്ട്ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആര്‍ക്കും കാണാനാവാത്തതരത്തില്‍ മറ്റൊരു വിഗ്രഹംകൂടി പ്രതിഷ്‌ഠിച്ചിട്ടുണ്ട്‌. ക്ഷേത്രചൈതന്യം പുഷ്‌ടിപ്പെടുത്തുന്നതിനുവേണ്ടിയാണിത്‌. നരസിംഹമൂര്‍ത്തിയെ ക്ഷേത്രസ്വത്ത്‌ സംരക്ഷിക്കാനാണു കുടിയിരുത്തിയത്‌. നിലവറയും ശ്രീകോവിലും തമ്മില്‍ ഗുഹാബന്ധമുണ്ട്‌. നിലവറകളെ ഖജനാവ്‌ എന്ന്‌ പറയാനാവില്ല. ദേവചൈതന്യം പുഷ്‌ടിപ്പെടുത്താനാണു നിലവറകള്‍ സ്‌ഥാപിച്ചതെന്നു ദേവജ്‌ഞര്‍ പറഞ്ഞു.
ക്ഷേത്രത്തിലെ അമൂല്യശേഖരത്തിനു ചലനമുണ്ടായതു ഭഗവാന്റെ അതൃപ്‌തിക്ക്‌ ഇടയാക്കിയിട്ടുണ്ട്‌. തുറക്കാത്ത ബി നിലവറയില്‍ ശ്രീചക്രം സ്‌ഥാപിച്ചിട്ടുണ്ട്‌. ദിവ്യാത്മാക്കളുടെ സാന്നിധ്യവും ഇവിടെയുണ്ട്‌. അമൂല്യവസ്‌തുക്കള്‍ നഷ്‌ടപ്പെടുത്തുന്നതു നരസിംഹമൂര്‍ത്തിയുടെ കോപത്തിന്‌ ഇടയാക്കും. ഇതുവരെയുണ്ടായ അനിഷ്‌ടസംഭവങ്ങള്‍ പരിഹരിക്കുന്നതിനായി പ്രത്യേക പൂജകള്‍ വേണമെന്നു ജ്യോത്സ്യന്‍മാര്‍ രാജകുടുംബത്തോടു നിര്‍ദേശിച്ചു. ലക്ഷം തിലഹോമവും 24,000 വീതം മഹാസുദര്‍ശനപൂജയും മഹാമൃത്യുഞ്‌ജയഹോമവും നടത്തണമെന്നു നിര്‍ദേശിക്കുന്ന ചാര്‍ത്ത്‌ ഉത്രാടം തിരുനാളിനു ജ്യോതിഷികള്‍ നല്‍കി.