ലിയോയെ മറികടന്ന് ‘തഗ് ലൈഫി’ന് ലഭിച്ച ഓവര്‍സീസ് റൈറ്റ്സ് തുക

single-img
15 May 2024

മണിരത്‌നവും കമൽ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ് സിനിമയ്ക്ക് ലഭിച്ച ഓവര്‍സീസ് റൈറ്റ്സ് തുക ചർച്ചയാവുകയാണ്. ഓവര്‍സീസ് തിയട്രിക്കല്‍ റൈറ്റ്സിലൂടെ ത​ഗ് ലൈഫ് 63 കോടി രൂപ സ്വന്തമാക്കിയതായാണ് ഇന്ത്യ​ഗ്ലിറ്റ്സ് തമിഴ് റിപ്പോർട്ട് ചെയ്യുന്നത്.

ee കണക്ക് ശരിയെങ്കിൽ കോളിവുഡിൽ ഏറ്റവും വലിയ ഓവർസീസ് തുക ലഭിക്കുന്ന സിനിമ എന്ന റെക്കോർഡ് തഗ് ലൈഫ് സ്വന്തമാക്കിയിരിക്കുകയാണ്. വിജയ് നായകനായ സിനിമ ലിയോയുടെ റെക്കോർഡ് ആണ് തഗ് ലൈഫ് മറികടന്നത്.

എപി ഇന്‍റര്‍നാഷണലും ഹോം സ്ക്രീന്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റും ചേര്‍ന്നാണ് തഗ് ലൈഫ് അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ വിതരണത്തിന് എത്തിക്കുന്നത്. 1987ൽ പുറത്തിറങ്ങിയ നായകന് ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത. മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് തുടങ്ങിയവരും തഗ് ലൈഫിന്റെ ഭാഗമാകുന്നുണ്ട്.