ഞാനും ആത്‌മകഥ എഴുതുന്നുണ്ട്; അതിൽ ഉണ്ടായതൊക്കെ പറയാം,ബാക്കി വയ്ക്കാതെ പറയാം: പികെ കുഞ്ഞാലിക്കുട്ടി

single-img
8 November 2023

മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ആത്മകഥ എഴുതുന്നു. മലപ്പുറത്ത് ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് കുഞ്ഞാലിക്കുട്ടി ഈ വിവരം അറിയിച്ചത്. കേരളം കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന അന്തരിച്ച കെ.എം മാണിയുടെ ആത്മകഥ വരുന്നുണ്ടല്ലോയെന്നും കോണ്‍ഗ്രസിലെ ചില ഗൂഢാലോചനകളെ കുറിച്ചും മറ്റമുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ചിരിച്ചുകൊണ്ടുള്ള ഈ മറുപടി.

‘ആത്മകഥ ഞാൻ വായിക്കട്ടെ. മാണി സാറും, ഉമ്മന്‍ ചാണ്ടിയും നമ്മളുമൊക്കെയുള്ള ഒരുപാട് ചാപ്റ്ററുകളുണ്ടല്ലോ. ഞാനും എഴുതുന്നുണ്ട്. അതില്‍ മുഴുവനായി പറയാം. ഉണ്ടായതൊക്കെ പറയാം. ബാക്കി വയ്ക്കാതെ പറയാം’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഒരു പുസ്തകമെഴുതുമ്പോള്‍ ഉള്ളത് ഉള്ളത് പോലെ എഴുതണമെന്നും കാരണം നമ്മള്‍ നമ്മളോട് തന്നെയാണ് സംസാരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാണി സാറിനേയും, ഉമ്മന്‍ ചാണ്ടിയെ കുറിച്ചുമെല്ലാം പുസ്തകത്തില്‍ കുറേ ഉണ്ടാകും. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയെല്ലാം അതിലുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.