ലോകത്തിലെ തന്നെ വളരെ സ്വാധീനമുള്ള നേതാവിന് മുന്നിലാണ് ഇരിക്കുന്നതെന്ന് തോന്നിയതേ ഇല്ല; ഒരു അപ്പൂപ്പനായാണ് ഫീൽ ചെയ്‌തത്; മോദിയെപ്പറ്റി അഹാന

single-img
21 May 2026

മലയാളികൾക്ക് പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക തുടങ്ങിയവർ എല്ലാം തന്നെ വ്ലോഗ്ഗിങ്ങുമായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. കൃഷ്‍ണകുമാറും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചതിന്റെ വാർത്തകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ മോദിയെ നേരിൽ കണ്ടതിനെക്കുറിച്ച് പറയുകയാണ് അഹാന. ലോകത്തിലെ തന്നെ വളരെ സ്വാധീനമുള്ള നേതാവിന് മുന്നിലാണ് ഇരിക്കുന്നതെന്ന് തങ്ങൾക്ക് തോന്നിയതേ ഇല്ലെന്നും ഒരു അപ്പൂപ്പനായാണ് ഫീൽ ചെയ്‌തതെന്നും അഹാന പറയുന്നു.

നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണാൻ പറ്റുകയെന്നത് എല്ലാവർക്കും എപ്പോഴും കിട്ടുന്ന അവസരമല്ല. ഒരു പൊതുവേദിയിൽ വെച്ച് മീറ്റ് ചെയ്യുന്നത് പോലെയല്ലല്ലോ ഒരു പ്രധാനമന്ത്രിയുടെ റെഡിസൻസിയിൽ വെച്ച് കാണുന്നത്. ഞങ്ങളും ശ്രീ നരേന്ദ്ര മോദി സാറും മാത്രമിരുന്ന 40 മിനുട്ട്. വളരെ പേഴ്സണൽ ലെവലിൽ ഉള്ള സംഭാഷണം വളരെ നല്ലതായിരുന്നു.

വേറെ ആരുമില്ല. നമ്മൾ റൂം തുറന്ന് ചെല്ലുമ്പോൾ അദ്ദേഹം വെൽക്കം, ആ ജായിയെ എന്ന് പറഞ്ഞു. വളരെ സ്വീറ്റായിരുന്നു. ലോകത്തിലെ തന്നെ വളരെ സ്വാധീനമുള്ള നേതാവിന് മുന്നിലാണ് ഇരിക്കുന്നതെന്ന് ഞങ്ങൾക്ക് തോന്നിയില്ല.

അദ്ദേഹം ഞങ്ങളെ വളരെ കംഫർട്ടബിൾ ആക്കി. ഒരു അപ്പൂപ്പനെ പോലെ തോന്നി. സംസാരിക്കാൻ വളരെ ഫ്രീയായി തോന്നി. അങ്ങനെയൊരു എനർജിയാണ് അദ്ദേഹം ക്രിയേറ്റ് ചെയ്തത്. ഇങ്ങനെയാെക്കെ സംഭവിച്ചോ എന്ന് തോന്നി. വളരെ റെസ്പെക്ട്ഫുൾ മീറ്റിം​ഗ് ആയിരുന്നു.

അദ്ദേഹത്തിന് ഞങ്ങളെ അറിയാമായിരുന്നു. ഞങ്ങൾ സോഷ്യൽ മീഡിയയിൽ പോപ്പുലറാണ് എന്ന് അദ്ദേഹത്തിന് അറിയാം. മീറ്റ് ചെയ്യുന്നതിന് മുമ്പ് ഞങ്ങളെക്കുറിച്ച് ഒരു സ്റ്റഡി നടത്തിയിരുന്നു എന്നത് വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തെക്കുറിച്ച് ഒരുപാട് വ്യക്തമാക്കുന്നെന്നും അഹാന കൃഷ്ണ പറഞ്ഞു. ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.