അദാനിയുടെ തുറമുഖ വികസന പദ്ധതി ഫിലിപ്പീൻസിലേക്കും

single-img
4 May 2024

അദാനി പോർട്ട് ആൻഡ് ഇക്കണോമിക് സോൺ ലിമിറ്റഡ് ഫിലിപ്പീൻസിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നു . അദാനി പോർട്ട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് ആർ. മാർക്കോസ് ജൂനിയറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

ഇന്ത്യയിലെ വ്യവസായ പ്രമുഖനായ അദാനിയുടെ തുറമുഖ വികസന പദ്ധതിക്കായി ഫിലിപ്പീൻസിലെ ബാറ്റാനെ പരിഗണിക്കുന്നതായി ഫിലിപ്പീൻസ് പ്രസിഡന്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. 25 മീറ്റർ ആഴമുള്ള തുറമുഖം വികസിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പനമാക്‌സ് കപ്പലുകളും തുറമുഖത്തിന് കൈകാര്യം ചെയ്യാൻ കഴിയും.

സാധാരണരീതിയിൽ ഈ രീതിയിലുള്ള കപ്പലുകളുടെ ഭാരം 50,000 മുതൽ 80,000 ടൺ വരെയാണ്. ഈ കപ്പലിന് 965 അടി നീളവും 106 അടി ബീമും 39.5 അടി ഡ്രാഫ്റ്റുമുണ്ട്. വലിയ അളവിലുള്ള സാധനങ്ങൾ കൊണ്ടുപോകാൻ ഇതിന് കഴിയും. ഇത്രയും ഭാരമുള്ള കപ്പലുകൾ കൈകാര്യം ചെയ്യാനുള്ള സൗകര്യം ലോകത്ത് വളരെ കുറച്ച് തുറമുഖങ്ങളിലേ ഉള്ളൂ.