ജന്മദിനത്തില്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി തൃഷ ; ധരിച്ചത് വിജയ്‌യുടെ ടിവികെ പതാകയുടെ നിറങ്ങളുളള ഷാള്‍

single-img
4 May 2026

ജന്മദിനത്തില്‍ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടി തൃഷ കൃഷ്ണന്‍. നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെ (തമിഴക വെട്രി കഴകം) പതാകയുടെ നിറങ്ങളുളള ഷാള്‍ ധരിച്ചാണ് തൃഷ ക്ഷേത്രദര്‍ശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

നടന് നല്‍കുന്ന പരോക്ഷ പിന്തുണയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം എന്ന പ്രത്യേകത കൂടി തൃഷയുടെ ഇത്തവണത്തെ പിറന്നാളിനുണ്ട്.

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ തൃഷയും തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. വലിയ രീതിയില്‍ സൈബര്‍ അധിക്ഷേപവും നടി നേരിട്ടിരുന്നു. വിജയ്‌യുമായുളള നടിയുടെ സൗഹൃദമാണ് എതിര്‍ പാര്‍ട്ടികള്‍ ആയുധമാക്കിയത്. വിജയ്‌യുടെ ഭാര്യ സംഗീത നല്‍കി വിവാഹമോചന ഹര്‍ജിയില്‍ പരാമര്‍ശിച്ചിരുന്ന ‘നടി’ തൃഷയാണ് എന്ന രീതിയിലാണ് പ്രചാരണങ്ങളുണ്ടായത്.