പള്ളിപ്പുറത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡില്‍ യുവാവും പ്ലസ്ടു വിദ്യാര്‍ഥിനിയും മരിച്ച നിലയിൽ

single-img
1 November 2022

ആലപ്പുഴ : പള്ളിപ്പുറത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡില്‍ യുവാവിനെയും പ്ലസ്ടു വിദ്യാര്‍ഥിനിയെയും മരിച്ച നിലയില്‍ കണ്ടെത്തി.

പള്ളിപ്പുറം സ്വദേശി അനന്തകൃഷ്ണന്‍ (23) ഇവരുടെ സമീപത്ത് വാടകയ്‌ക്ക് താമസിക്കുന്ന കോട്ടയം പാലാ സ്വദേശി എലിസബത്ത് (17) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അനന്തകൃഷ്ണന്‍ തൂങ്ങി മരിച്ച നിലയിലും എലിസബത്ത് നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നു.

പൂച്ചാക്കലിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് എലിസബത്ത് . സ്‌കൂളില്‍ പോകുന്നുവെന്ന് പറഞ്ഞാണ് പെണ്‍കുട്ടി ഇന്നലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. സ്‌കൂള്‍ കഴിഞ്ഞ് വരുന്ന സമയം കഴിഞ്ഞിട്ടും മടങ്ങിയെത്താതായതോടെ വീട്ടുകാര്‍ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ് അനന്തകൃഷ്ണന്‍.മൃതദേഹങ്ങള്‍ ഇന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. പോലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്ന് ചേര്‍ത്തല പോലീസ് അറിയിച്ചു.