ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും ചാടി ഒന്നരമാസം ഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം

single-img
25 April 2023

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും ചാടി ഒന്നരമാസം ഗര്‍ഭിണിയായ യുവതിക്ക് ദാരുണാന്ത്യം.

ഒറ്റൂര്‍ തോപ്പുവിള സ്വദേശിനി സുബിന (20) ആണ് മരിച്ചത്.

ചാടുന്നതിനിടെ തല വൈദ്യുതി പോസ്റ്റിലടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഭര്‍ത്താവ് അഖിലിനൊപ്പം ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ തോപ്പുവിള ജംങ്ഷന് സമീപമായിരുന്നു സംഭവം.

ഭര്‍ത്താവുമായി ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് സുബിന ഓടികൊണ്ടിരുന്ന ഓട്ടോയില്‍ നിന്നും ചാടിയതെന്ന് പൊലീസ് പറഞ്ഞു. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.