പുനലൂരില്‍ ഗര്‍ഭിണി വീടിനുള്ളില്‍ തൂങ്ങി മരിച്ചു

single-img
16 May 2023

പുനലൂരില്‍ ഗര്‍ഭിണി വീടിനുള്ളില്‍ തൂങ്ങി മരിച്ചു. കല്ലാര്‍ സ്വദേശി ശരണ്യ(23) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെയോടെയാണ് യുവതിയെ മുറിക്കുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരണ്യ നാലു മാസം ഗര്‍ഭിണിയായിരുന്നു.രാത്രി മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന ശരണ്യ പുലര്‍ച്ചെ ഒരു മണിയോടെ മറ്റൊരു റൂമിലേക്ക് മാറി കിടന്നിരുന്നു. രാവിലെ ചായയുമായ എത്തിയ അമ്മ വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അകത്തു നിന്ന് പൂട്ടിയതായി മനസിലായി. തുടര്‍ന്ന് വാതില്‍ ചവിട്ടി തുറന്നപ്പോള്‍ ശരണ്യ മുറിക്കുള്ളില്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്. ഉടനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒന്നര വര്‍ഷം മുന്‍പാണ് കൊട്ടാരക്കര പുത്തൂര്‍ സ്വദേശി അഖിലുമായി ശരണ്യ വിവാഹിതയായത്. ഇരുവരും പ്രണയിച്ചായിരുന്നു വിവാഹിതരായത്. അഖിലുമായുള്ള പിണക്കത്തെ തുടര്‍ന്ന് മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പാണ് ശരണ്യ മാതാപിതാക്കളുടെ അടുത്തേക്ക് എത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പുനലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.