വർഗീയതയ്‌ക്കെതിരായ സി.പി.ഐ.എം നിലപാട് ശക്തമായി ഉയർത്തിപ്പിടിക്കുന്ന നേതാവാണ് എ.കെ. ബാലൻ: ടി.പി. രാമകൃഷ്ണൻ

single-img
7 January 2026

എൽഡിഎഫ് കൂടുതൽ ഐക്യത്തോടെയും ശക്തിയോടെയും ജനങ്ങളെ സമീപിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. എൽഡിഎഫിന്റെ നയപരിപാടികൾ അംഗീകരിക്കുന്ന പാർട്ടികളെ ഉൾപ്പെടുത്തി മുന്നണിയുടെ അടിത്തറ വിപുലീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

കോൺഗ്രസ് ജനങ്ങൾക്ക് വേണ്ടി ഇതുവരെ എന്താണ് ചെയ്തതെന്ന് അവർ വ്യക്തമാക്കണമെന്നും ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു. ജനപ്രശ്നങ്ങളിൽ വ്യക്തമായ നിലപാട് സ്വീകരിക്കാതെ വിമർശനം മാത്രം ഉന്നയിക്കുന്ന സമീപനമാണ് കോൺഗ്രസിന്റെതെന്നും അദ്ദേഹം സൂചിപ്പിച്ചു.

എ.കെ. ബാലന്റെ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. വർഗീയതയ്‌ക്കെതിരായ സി.പി.ഐ.എം നിലപാട് ശക്തമായി ഉയർത്തിപ്പിടിക്കുന്ന നേതാവാണ് എ.കെ. ബാലൻ. അതുകൊണ്ടുതന്നെ ചിലർക്കത് ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹത്തെ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ടാകാമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. എ.കെ. ബാലന്റെ പരാമർശം അദ്ദേഹത്തിന്റെ വ്യക്തിഗത കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലായിരിക്കാമെന്നും, അത്തരം ഒരു നിലപാട് എൽഡിഎഫോ സി.പി.ഐ.എമ്മോ ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.